vijayamam-
പ്ലസ്ടു പരീക്ഷയിൽ ഇത്തവണയും നൂറുമേനി വിജയം നേടിയ മണക്കാല സി.എസ്.ഐ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദി പാർഷ്യലി ഹിയറിംഗ് വിദ്യാർത്ഥികൾ

കൊല്ലം: പ്ലസ്ടു പരീക്ഷയിൽ ഇത്തവണയും നൂറുമേനി വിജയം നേടി മണക്കാല സി.എസ്.ഐ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദി പാർഷ്യലി ഹിയറിംഗ്. ഇത്തവണ 25 കുട്ടികളാണ് പരീക്ഷ എഴുതിയത്. പ്ലസ്ടു ആരംഭിച്ചപ്പോൾ മുതൽ എല്ലാ വർഷവും നൂറ് ശതമാനം നേടുന്നുണ്ട്. ശ്രവണ പരിമിതിയുള്ള കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നൽകുന്ന സ്ഥാപനമാണിത്. എൽ.കെ.ജി മുതൽ ഹയർ സെക്കൻഡറി തലം വരെയുണ്ട് .സി.എസ്.ഐ. മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂളിന് നേതൃത്വം നൽകുന്നത് ലോക്കൽ മാനേജർ ഫാ. പി.എൽ. ഷിബു, പ്രിൻസിപ്പൽ ഷിനി മേരിജോൺ, ഹെഡ്മിസ്ട്രസ് എസ്. പ്രേമ എന്നിവരാണ്.