കൊല്ലം: ടി.കെ.എം എൻജി​നീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗവും ഒപ്ടി​ക്കൽ കമ്മ്യൂണിക്കേഷൻ രംഗത്തെ പ്രമുഖ സാങ്കേതിക സേവന ദാതാവുമായ ഒപ്ടി​വേവും എച്ച്.ആർ യൂണിവേഴ്സൽ സിസ്റ്റവും സംയുക്തമായി ബി.ടെക്, എം.ടെക് വിദ്യാർത്ഥികൾക്കും ഒപ്ടി​ക്കൽ കമ്മ്യൂണിക്കേഷനിലെ ഗവേഷകർക്കുമായി ഇന്റേൺഷിപ് സംഘടിപ്പിക്കുന്നു. ഒപ്ടി​ക്കൽ കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിന്റെ അനന്തസാദ്ധ്യതകൾ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പ്രയോജനകരമാകുന്ന രീതിയിലാണ് ഇന്റേൺഷിപ്പ് വിഭാവനം ചെയ്തിട്ടുള്ളത്. ഒപ്ടി​ക്കൽ കമ്മ്യൂണിക്കേഷൻ സിസ്റ്റം ഡിസൈൻ, ഫ്രീസ്പേസ് ഒപ്ടി​ക്കൽ കമ്മ്യൂണിക്കേഷൻ, ലിങ്ക് പെർഫോമൻസ് അനാലിസിസ് എന്നീ മേഖലകളിൽ തൊഴിലവസരത്തിലും ഗവേഷണത്തിലും വിദ്യാർത്ഥികളെയും ഗവേഷകരെയും പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.
രജിസ്ട്രേഷനുള്ള അവസാന തീയതി മേയ് 25.ഫോൺ: 8593937413. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/iiCR7X4B4ufHuisAA