കൊല്ലം: ഡെമോക്രാറ്റിക് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പി.എസ്.നടരാജൻ, ജില്ലാ സെക്രട്ടറിയായിരുന്ന മൈലക്കാട് മുഹമ്മദാലി, ജില്ലാ കർമ്മ സമിതി കൺവീനർ ആയിരുന്ന വെളിന്തറ പാപ്പച്ചൻ എന്നിവരുടെ അനുസ്‌മരണ സംഗമം ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫൈൻ ആർട്സ് ഹാളിൽ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷനായി. ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ്ജ് മുണ്ടയ്ക്കൽ അനുസ്‌മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു‌. തകിടി കൃഷ്‌ണൻ നായർ, പ്രൊഫ.ഡി.എം.മുഹമ്മദ് സലീം, ഫാ.ഗീവർഗീസ് തരകൻ, കെ.ജോൺ ഫിലിപ്പ്, ഓച്ചിറ യൂസുഫ് കുഞ്ഞ്, നിധീഷ് ജോർജ്, ബി.ധർമ്മരാജൻ, പ്രൊഫ.കെ.ജി.മോഹൻ, കെ.എം.ഖാൻ, സ്റ്റാലിൻ മണികുമാർ, എ.കെ.രവീന്ദ്രൻ നായർ, പി.എൻ.ബാബുക്കുട്ടൻ, അഡ്വ.സത്യാനന്ദം, കെ.സൂര്യദാസ്, സുമംഗല പിള്ള, ഗ്രേസി ജോർജ്ജ്, നേഹാ മരിയ ജോർജ്, എ.സൗദ, കെ.സാവിത്രി എന്നിവർ സംസാരിച്ചു.