mes-

കൊല്ലം: ചാത്തന്നൂർ എം.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെരിറ്റ് ഈവനിംഗും 2020-24 മെക്കാനിക്കൽ ബാച്ചിലെ വിദ്യാർത്ഥികളുടെ യാത്ര അയപ്പ് യോഗവും കോളേജ് പ്രിൻസിപ്പൽ ഡോ.ജെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മെക്കാനിക്കൽ വിഭാഗം മേധാവി പ്രൊഫ.എ.റാഫി അദ്ധ്യക്ഷനായി. മെക്കാനിക്കൽ വിഭാഗം പ്രൊഫ.ഡോ.കെ.മധുസൂദനൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സ്റ്റാഫ് ഇൻ ചാർജ് പ്രൊഫ. മാത്യൂസ് തരിയൻ, സ്റ്റുഡൻസ് സെക്രട്ടറി റഫീഖ്, സ്റ്റുഡന്റ് ട്രഷറർ മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു. യൂണിവേഴ്സിറ്റി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. മെക്കാനിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഡിബേറ്റ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 2020-24 മെക്കാനിക്കൽ ബാച്ചിലെ ക്യാമ്പസ് പ്ലേസ്മെന്റ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.