കൊല്ലം: ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലീഷ്, ഇസ്ലാമിക് ഹിസ്‌റ്ററി, ഹിസ്‌റ്ററി, മലയാളം, ഹിന്ദി, എക്കണോമിക്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചർമാരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റുള്ളവർക്ക് മുൻഗണന. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് പാനലിൽ രജിസ്‌റ്റർ ചെയ്തിരിക്കണം.
ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും സഹിതം tkmartsguest@gmail.com എന്ന ഇ-മെയിലിൽ 25നകം അപേക്ഷിക്കണം. ഫോൺ: 0474-2712240.