കരുനാഗപ്പള്ളി: കുട്ടികൾക്കായുള്ള ഏകദിന അവധിക്കാല ക്യാമ്പ് ഇന്ന് ലാലാജി ഗ്രന്ഥശാലയിൽ സംഘടിപ്പിക്കും. രാവിലെ 9.30ന് ഗ്രന്ഥശാലാ ഹാളിൽ ആരംഭിക്കുന്ന ക്യാമ്പ് പള്ളിയറ ശ്രീധരൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.ആർ.നീലകണ്ഠപ്പിള്ള അദ്ധ്യക്ഷനാകും. മർവൂർ സുരേന്ദ്രൻ, പകൽക്കുറി വിശ്വൻ എന്നിവർ സംസാരിക്കും. 100ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കും. കുട്ടികളുടെ കലാപരിപാടികളും നടക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രൊഫ.കെ.ആർ.നീലകണ്ഠപ്പിള്ള ഉദ്ഘാടനം ചെയ്യും. കോടിയാട്ട് രാമചന്ദ്രൻപിള്ള അദ്ധ്യക്ഷനാകും. വർഗീസ് മാത്യു കണ്ണാടിയിൽ ബി.വിനോദ്, ഡി.ബിന്ദു, എസ്.സജിത്ത്, ട്വിങ്കിൾ പ്രഭാകരൻ, അഫ്ര മൻസിൻ എന്നിവർ സംസാരിക്കും. ജി.സുന്ദരേശൻ സ്വാഗതവും ബി.സജീവ് കുമാർ നന്ദിയും പറയും.