അഞ്ചൽ: പ്ലസ് ടു പരീക്ഷയിൽ അഞ്ചൽ ശബരിഗിരി സ്കൂൾ 100 ശതനമാനം വിജയം കരസ്ഥമാക്കി. ജില്ലയിൽ ശബരിഗിരി സ്കൂളിന് മാത്രമാണ് നൂറ് ശതമാനം വിജയം നേടാൻ കഴിഞ്ഞത്. പരീക്ഷ എഴുതിയ 32 കുട്ടികളും വിജയിച്ചു. നിരവധി കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസും ലഭിച്ചു. ഉജ്ജ്വലവിജയം കരസ്ഥമാക്കിയ കുട്ടികളെ ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ.ജയകുമാർ അഭിനന്ദിച്ചു.