photo
ഇടമൺ പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ നടന്ന സൗജന്യ ഗ്ലാസ് പെയിന്റിംഗ് പരിശീലന ക്ലാസ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ലെനുജമാൽ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: ഇടമൺ പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെയും നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ കേരള റീജിയണിന്റെയും നേതൃത്വത്തിൽ ഏകദിന സൗജന്യ ഗ്ലാസ് പെയിന്റിംഗ് പരിശീലന ക്ലാസ് നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ലെനുജമാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ.കോമളകുമാർ അദ്ധ്യക്ഷനായി. ഗ്ലോബൽ ഗുഡ് വിൽ അംബാസഡർ ബാബ അലക്സാണ്ടർ മുഖ്യഭാഷണം നടത്തി. വാർഡ് അംഗം വിജയശ്രീ ബാബു, ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ആർ.ശശി, സാംസൺ, എ.അൽഅമീന, എസ്.ജയശ്രീ, സുധാമണി എന്നിവ‌ർ പങ്കെടുത്തു.