കൊല്ലം: കേരള മിശ്രവിവാഹ വെൽഫെയർ ഫോറം കൊല്ലം ജില്ലാ കൺവെൻഷൻ കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിന്ധു ശരവണൻ അദ്ധ്യക്ഷയായി. സംസ്ഥാന വൈസ് ചെയർമാൻ പെരിങ്കുളം സുരേഷ്, ആസാദ് ആശിർവാദ്, കുരീപ്പുഴ ഷാനവാസ്, ശ്രീലത പ്രസാദ് കുളത്തൂപ്പുഴ, അജിത അജയൻ വെട്ടിക്കവല, ചന്ദ്രികബാബു കൊട്ടാരക്കര, രതീഷ് ചന്ദ്രൻ കരുനാഗപ്പള്ളി, പാറവിള മുബീന, നല്ലില സനൂജ്, ശാസ്താംകോട്ട ലോയൂ ലോറൻസ്, ശ്രുതി കുമാർ മരത്തടി, ചിന്നു പാർവതി കുളത്തൂപ്പുഴ, ചാത്തന്നൂർ സനീഷ്, രതീഷ് ചന്ദ്രൻ കരുനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.