കൊല്ലം: ആഗോള താപനവും കാലാവസ്ഥയിലെ പ്രകടമായ മാറ്റവും പാരിസ്ഥിതിക ആഘാതവും ഉൾപ്പെടെയുള്ള വിഷയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. കേരള യൂത്ത് പ്രൊമോഷൻ കൗൺസിലും പ്രിയദർശിനി ആർട്സും സംയുക്തമായി സംഘടിപ്പിച്ച മാമ്പഴക്കാലം അവധിക്കാല ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ വില്ല്യംജോർജ് അദ്ധ്യക്ഷത വഹിച്ചു.