കൊല്ലം: വ്യാപാരികളുടെയും വ്യവസായികളുടെയും സേവനദാതാക്കളുടെയും 44 വിഷയങ്ങൾ നവകേരള സദസി​ൽ രേഖാമൂലം നൽകി​യി​ട്ടും ഇതുവരെ പരി​ഹാരമുണ്ടായി​ല്ലെന്ന് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജി​ല്ലാ കമ്മി​റ്റി​ ആരോപി​ച്ചു. യു.എം.സി പ്രതിനിധികളുമായി ചർച്ച ചെയ്യാൻ പോലും തയ്യാറായില്ല. പരാതി കിട്ടി ബോധിച്ചു എന്ന സന്ദേശം മാത്രമാണ് ലഭി​ച്ചത്. വി​ഷയങ്ങൾക്ക് എത്രയും പെട്ടന്ന് പരി​ഹാരം കാണണമെന്നും ഭാരവാഹി​കൾ പറഞ്ഞു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് നിജാം ബഷി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ സ്വാഗതവും വൈസ് പ്രസിഡന്റ് സിദ്ദി​ഖ് മണ്ണാന്റയ്യം നന്ദിയും പറഞ്ഞു. ഒക്ടോബർ, നവംബർ മാസങ്ങളിൽ കൊല്ലം ആശ്രാമം മൈതാനിയിൽ മെഗാ എക്‌​സിബിഷൻ നടത്തും. നാസർ ചക്കാലയിൽ ചെയർമാനും നിജാം ബഷി ജനറൽ കൺവീനറുമായ 13 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എച്ച്. സലിം, എസ്. വിജയൻ, നാസർ ചക്കാലയിൽ, സുഭാഷ് പാറക്കൽ, നഹാസ്, ഫൗസിയ, സജു, അജിൽ, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.