citu-

കൊല്ലം: ഓൾ കേരള സ്കൂൾ ഹെൽത്ത്‌ നഴ്‌സ്‌സ് യൂണിയൻ സി.ഐ.ടി.യു ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു ഭവനിൽ ചേർന്നു. ജീവനക്കാർക്ക് കേന്ദ്ര സർക്കാർ നൽകാനുള്ള ശമ്പള വിഹിതം എല്ലാ മാസവും കൃത്യമായി നൽകണമെന്നും ജീവനക്കാർക്ക് ജോലി സ്ഥിരത ഉറപ്പുവരുത്തുകയും രണ്ടാം ശനി അവധി ദിവസമായി അനുവദിക്കണം തുടങ്ങിയ പ്രമേയങ്ങൾ കൺവെൻഷനിൽ അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ്‌ സോണി അദ്ധ്യക്ഷയായി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്‌ ബി.തുളസിധരകുറുപ്പ് മെമ്പർഷിപ്പ് വിതരണം ചെയ്തു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ കുര്യൻ സംസാരിച്ചു. ജോ. സെക്രട്ടറി മിനിമോൾ.പി.മത്തായി സ്വാഗതവും ട്രഷറർ ജി.റെജി നന്ദിയും പറഞ്ഞു. ഭാരവാഹികളായി ജി.രജി (പ്രസിഡന്റ്‌), സോണി, ലളിതാംബിക (വൈസ് പ്രസിഡന്റ്‌), ഒ.സന്ധ്യ (സെക്രട്ടറി), മിനിമോൾ.പി.മത്തായി, അതുല്യ (ജോ. സെക്രട്ടറി), ജെ.സുമ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.