ccc
ആശ്രാമം ഇ.എസ്.ഐ.സി ആശുപത്രിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നഴ്സസ് വാരാഘോഷത്തിന്റെ സമാപന സമ്മേളനം കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: ഇ.എസ്.ഐ കോർപ്പറേഷൻ നേരിട്ട് നടത്തുന്ന ആശ്രാമം ഇ.എസ്.ഐ.സി ആശുപത്രിയിലെ നഴ്സസ് വാരാഘോഷ സമാപന ചടങ്ങുകൾ കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ.എൽ. ധനശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ബി. സുമാദേവി, അസിസ്റ്റന്റ് ഡയറക്ടർ ടി.ഡി. ജോൺ, മെഡിസിൻ വിഭാഗം തലവൻ ഡോ. വി.ബി. അഭിലാഷ്, സീനിയർ നഴ്സിംഗ് ഓഫീസർമാരായ ലിൻസി ജോളി, നയനതാര, ആർ.എ. പ്രഭുകുമാർ, സിജി പ്രമോദ്, ആർ. അരുൺ കൃഷ്ണൻ, കെ.വി. നന്ദു എന്നിവർ സംസാരിച്ചു.