എഴുകോൺ : ജനനത്തിൽ ഒന്നിച്ചവർ പത്താം ക്ലാസ് പരീക്ഷയിലെ വിജയത്തിളക്കത്തിലും ഒന്നിച്ചതിന്റെ ആഹ്ലാദത്തിലാണ് എഴുകോൺ ചീരങ്കാവ് പാമ്പാലിൽ ലാലു ബിൽഡിംഗ്. ഇരട്ട സഹോദരങ്ങളായ അലനും അലീനയുമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചത്. പാമ്പാലിൽ ലാലു ബിൽഡിംഗിൽ ലാലു ടി കോശിയുടെയും രാജിയുടെയും മക്കളായ ഇവർ കുണ്ടറ എം.ജി.ഡി സ്കൂളിലാണ് പഠിച്ചത്. പ്രവാസിയായിരുന്ന ലാലു രണ്ടര വർഷം മുൻപ് അവധിക്ക് വന്ന ശേഷം രോഗ ബാധിതനായതിനാൽ മടങ്ങി പോകാൻ സാധിച്ചിരുന്നില്ല. സ്ട്രോക്ക് വന്ന് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമായ നിലയിലാണ്. രാജി സ്വകാര്യ ഡി.ടി.പി സെന്ററിലെ ജോലിക്കാരിയാണ്.