കൊല്ലം: പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിന്റെയും കരിപ്ര മാധേവ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക മാതൃദിനത്തിന്റെ ഭാഗമായി നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിലെ അച്ഛനമ്മമാർ ഇന്ന് വൈകിട്ട് കൊല്ലം ബീച്ച് സന്ദർശിക്കും.
തുടർന്ന് പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. അച്ഛനമ്മമാരെ സ്വീകരിക്കാൻ ഗാന്ധിഭവൻ സ്നേഹാലയം ചെയർമാൻ സുരേഷ് സിദ്ധാർത്ഥ, സെക്രട്ടറി അനിൽകുമാർ,​ കലാഗ്രാമം സെക്രട്ടറി രാജീവ് നരിക്കൽ,​ എം.വി.ദേവൻ,​ കലാഗ്രാമം കൊല്ലം ടൗൺ വിഭാഗം കലാകാരന്മാർ,​ പൗരപ്രമുഖർ,​ സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ ഉണ്ടാകുമെന്ന് സംഘാടക സമിതി അറിയിച്ചു.