കൊട്ടാരക്കര: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വില്ലേജ് ഓഫീസർ മരിച്ചു. വാളകം വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ കൊട്ടാരക്കര വിലങ്ങറ ബിനോയ് സദനത്തിൽ കെ.ബി.ബിനുവാണ് (43) മരിച്ചത്.
ഏപ്രിൽ 6ന് ഉച്ചയോടെ കൊട്ടാരക്കരയിൽ വച്ച് ബൈക്കിന് പിന്നിൽ കാറിടിച്ചാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. 10നാണ് മരിച്ചത്.
അപകടശേഷം നിറുത്താതെ പോയ കാർ കൊട്ടാരക്കര പൊലീസ് പിടികൂടി. പുതുതായി വാങ്ങിയ വീടിന്റെ പ്രതിഷ്ഠ ശുശ്രൂഷ നടക്കാനിരിക്കെയാണ് മരണം. ഭാര്യ: നവോമി (അദ്ധ്യാപിക, കൊട്ടാരക്കര ബോയ്‌സ് ഹൈ സ്‌കൂൾ). മകൻ: നഥനയേൽ ബിനു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് പനയറ താബോർ സഭ സെമിത്തേരിയിൽ.