കൊല്ലം: ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിൽ സോളാർ പ്ലാന്റിന്റെയും കേരളത്തിലെ തന്നെ ആദ്യത്തെ ഫൈബ്രോമയാൾജിയ ക്ലിനിക്കിന്റെയും ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. 1820 ഓളം സോളാർ പാനലുകളിലൂടെ പ്രതിമാസം 1.20 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.
കഴിഞ്ഞ മാർച്ച് 1 മുതൽ ട്രാവൻകൂർ മെഡിസിറ്റി പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഹോസ്പിറ്റൽ ചെയർമാൻ എ.എ. സലാമും സെക്രട്ടറി അബ്ദുൽ സലാമും ചടങ്ങിൽ അറിയിച്ചു. സോളാർ പ്രോജക്ടിന്റെ വിശദാംശങ്ങളെപ്പറ്റി പ്രോജക്ട്സ് ഡയറക്ടർ താരിഖ് സഫർ സംസാരിച്ചു. റൂമറ്റോളജി വിഭാഗം മേധാവി ഡോ. അശ്വിനും കൺസൾട്ടന്റ് ഡോ. റേച്ചൽ ഉമ്മനും ഫൈബ്രോമയാൾജിയ എന്ന രോഗാവസ്ഥയെ പറ്റി വിശദീകരിച്ചു. ഇന്ത്യൻ റൂമറ്റോളജി അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. ബി.ജി ധർമാനന്ദ്, ഇന്ത്യൻ റൂമറ്റോളജി അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. ബി. പദ്‌മകുമാർ എന്നിവർ പങ്കെടുത്തു. ട്രാവൻകുർ മെഡിസിറ്റി പബ്ലിക് റിലേഷൻ മാനേജർ ജെ. ജോൺ സ്വാഗതവും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ബിലാൽ അഹമ്മദ് നന്ദിയും പറഞ്ഞു. ഡോ. എം. രാധാമണി (പ്രൊഫസർ ആൻഡ് സീനിയർ കൺസൾട്ടന്റ്, ഡെർമറ്റോളജി വിഭാഗം), ഡോ. എം.പി. രാധാകൃഷ്ണൻ (ചീഫ് കൺസൾട്ടന്റ് ആൻഡ് എച്ച്.ഒ.ഡി, സൈക്യാട്രി വിഭാഗം), ഡോ. കെവിൻ ജോസ് (കൺസൾട്ടന്റ്, റീപ്രൊഡക്ടിവ് മെഡിസിൻ), ഡോ. യു. നന്ദകുമാർ (കൺസൾട്ടന്റ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ), ഡോ. ഇ. നസിമുദ്ദീൻ (സീനിയർ കൺസൾട്ടന്റ്, ജനറൽ മെഡിസിൻ), മുഹമ്മദ് ഫവാസ് (ചീഫ് ഫിസിയോതെറാപ്പിസ്റ്റ്) എന്നിവർ സംശയങ്ങൾക്ക് മറുപടി നൽകി.