കൊല്ലം: ജില്ലാതല നഴ്സസ് വാരാഘോഷത്തോടനുബന്ധിച്ച് ശങ്കേഴ്സ് സ്കൂൾ ഒഫ് നഴ്സിംഗ് വിദ്യാർത്ഥിനികളുടെയും അദ്ധ്യാപകരുടെയും മത്സരങ്ങൾ സംഘടിപ്പിച്ചു. ഒപ്പന, സംഘനൃത്തം, തിരുവാതിര, നാടോടി നൃത്തം, കവിതാപാരായണം, ദേശഭക്തി ഗാനം, ദേശസ്നേഹ ഗാനം, ചലച്ചിത്ര ഗാനം, ലളിതഗാനം എന്നീ ഇനങ്ങളാണ് അരങ്ങേറിയത്.