കൊല്ലം: അഷ്ടമുടി കായലിൽ പോർട്ട് അധികൃതരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. കൊല്ലം പോർട്ട് കൺസർവേറ്റർ ആർ. ബിനു, മാസ്റ്റർ ഗ്രേഡ് ത്രീ കൃഷ്ണദാസ്, ഗ്രേഡ് എ.എസ്.ഐ ശ്രീകുമാർ, ശരത് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഹൗസ് ബോട്ട്, ശിക്കാര, സ്പീഡ് ബോട്ട് എന്നിവ പരിശോധിച്ചു. നി​യമലംഘനം നടത്തി​യ 11 ബോട്ടുകൾക്ക് 1.70 ലക്ഷം പി​ഴ ചുമത്തി.