b

ഓയൂർ: മാതാപിതാക്കളോട് സംസാരിച്ച് നിൽക്കുകയായിരുന്ന മത്സ്യവ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. അടയറ ജംഗ്ഷനിൽ മത്സ്യവ്യാപാരം നടത്തുന്ന എ.കെ.എം ഫിഷ് സ്റ്റാൾ ഉടമ വെളിനല്ലൂർ പെരുപുറം സി.എം.എസ് ഹൗസിൽ നൗഷാദാണ് (42) മരിച്ചത്.

കഴിഞ്ഞദിവസം രാത്രി 10ന് മത്സ്യ വ്യാപാരം കഴിഞ്ഞ് കുടുംബ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിക്കുമ്പോൾ എന്തോ കടിച്ചതായി തോന്നുകയും ഉടൻ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൂയപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു. കബറടക്കി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ഭാര്യ: അനീഷ. മക്കൾ: ഫർഗ ഫാത്തിമ, ഫിദ ഫാത്തിമ.