കൊല്ലം : കരീപ്ര തളവൂർക്കോണത്തെ പ്രമുഖ സാംസ്കാരിക സ്ഥാപനവും വായനശാലയുമായ സി.എം.എയുടെ സെക്രട്ടറി ആർ. ശിവപ്രസാദിനെ അതിക്രൂരമായി മർദ്ദിച്ചതായി പരാതി. മുരിങ്ങൂർ അമ്പലത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ഘോഷയാത്ര നടക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ടായിരുന്നു

ആക്രമണം.സി.എം.എയുടെ മുന്നിൽ നിൽക്കുകയായിരുന്ന ശിവപ്രസാദിനെ ജാതി പറഞ്ഞു ചീത്ത വിളിച്ചു കൊണ്ടാണ് മർദ്ദിച്ചതെന്നാണ് എഴുകോൺ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഹൃദയ രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണ് ശിവപ്രസാദ്. ശിവപ്രസാദ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ സി.പി.എം. പ്രവർത്തകനായ ലാൽകുമാറിനെതിരെ കേസ് എടുത്തതായി എഴുകോൺ പൊലീസ് പറഞ്ഞു. നിരപരാധിയായ ശിവ പ്രസാദിനെ മർദ്ദിച്ചതിൽ ശക്തമായ നടപടി എടുക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.