കൊല്ലം: വലിയവിള ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന ഏഴാമത്തെ വീടിന്റെ ആശിർവാദം ഇന്ന് രാവിലെ 11ന് കൊല്ലം രൂപത അദ്ധ്യക്ഷൻ ഡോ.പോൾ ആന്റണി മുല്ലശ്ശേരി നിർവഹിക്കും. വലിയവിള ഫൗണ്ടേഷൻ സ്ഥാപക ചെയർമാൻ ഡോ.ജോസഫ് ടി.ഫെർണാണ്ടസ് താക്കോൽദാനം നിർവഹിക്കും. പേരയം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അനീഷ് പടപ്പക്കര, വാർഡ് മെമ്പർമാരായ ആലീസ്, രമേഷ് കുമാർ, സെന്റ് ജോസഫ് ഹോംസ് കമ്മിറ്റി അംഗങ്ങൾ, വലിയവിള ഫൗണ്ടേഷൻ സെക്രട്ടറി സ്മിതാരാജൻ, അഡ്മിനിസ്ട്രേറ്റർ ഫാ.സോളു കോശി രാജു എന്നിവർ പങ്കെടുക്കും. പേരയം വില്ലേജിൽ കുമ്പളത്ത് ഫാത്തിമ ബംഗ്ലാവിൽ ജോസ് ഡോമിനിക് മേഴ്സി ദമ്പതികൾക്കാണ് വീട് നിർമ്മിച്ച് നൽകുന്നത്. വിളയിൽ ജയ് വിക്ടർ, സരസുപുറത്ത് ബെയ്സിൽ, സരസുപുറത്ത് ജോസ് റയമണ്ട്, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ എന്നിവരാണ് വീടിനായുള്ള ധനസഹായം പൂർണമായും നൽകിയത്.