കൊല്ലം: കണ്ണനല്ലൂർ യുണിക്ക് കൾച്ചറൽ ഫോറത്തിന്റെയും നവമി കലാ സാംസ്ക്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രതിഭാ കൂട്ടായ്മയും ആദരിക്കൽ ചടങ്ങും വാർഷികവും നടന്നു. ബാലസാഹിത്യകാരൻ സന്തോഷ് പ്രിയൻ ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം പ്രസിഡന്റ് മുഖത്തല ശ്രീരാജ് അദ്ധ്യക്ഷനായി. ഫിറോസ് ഷാ സമദ്, എ.എം.സുമയ്യ, എം.രോഹിത്, എം.ആർ.അഞ്ജലി, ആരതി വിജയൻ എന്നിവർ സംസാരിച്ചു. എ.അൻഷാദ്, സി.രഞ്ജിത് കുമാർ, എസ്.ഷംല, അനീഷ സിൽവസ്റ്റർ, എസ്.അശ്വതി എന്നിവരെ മെമെന്റോ നൽകി ആദരിച്ചു. നവോദയ സ്കൂൾ പ്രവേശനം നേടിയ മുഖത്തല എൻ.എസ്.എസ് യു.പി സ്കൂൾ വിദ്യാർത്ഥിനിയായ ബി.എസ്.ബിക്ഷിതയ്ക്ക് ചടങ്ങിൽ സമ്മാനം നൽകി അനുമേദിച്ചു. ബാലസാഹിത്യകാരൻ സന്തോഷ് പ്രിയനെ രോഹിതും ഫിറോസ് ഷാ സമദും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.