കുന്നത്തൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഇരട്ട സഹോദരിമാർ നാടിനും വീടിനും അഭിമാനമായി. പതാരം ശാന്തിനികേതൻ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ മഹിമാ കണ്ണനും മഞ്ജിമാ കണ്ണനുമാണ് എ പ്ലസുകൾ വാരിക്കൂട്ടിയത്. ശൂരനാട് തെക്ക് പതാരം ഇരവിച്ചിറ പടിഞ്ഞാറ് പുത്തൻപുരയിൽ അമ്പാടി കണ്ണന്റെയും ശോഭയുടെയും മക്കളാണ് ഇവർ. പതാരം സ്കൂളിൽ തന്നെ സയൻസ് വിഷയമെടുത്ത് ഹയർസെക്കൻഡറിക്ക് ചേരാനാണ് മഹിമയുടെയും മഞ്ജിമയുടെയും ആഗ്രഹം.