ചാത്തന്നൂർ: പാരിപ്പള്ളി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാല സംഘടിപ്പിച്ച അറിവരങ്ങ് 2024 കേരള സാഹിത്യ അക്കാഡമി നിർവാഹക സമിതി അംഗം വി.എസ്.ബിന്ദു ഉദ്ഘാടനം ചെയ്തു. പി.എൻ.പണിക്കർ ബാലകൈരളി പ്രസിഡന്റ് എസ്.നിള അദ്ധ്യക്ഷയായി. സംസ്ഥാന പാഠപുസ്തക രചനാ സമിതി അംഗം എസ്.സൈജയുടെ 17 ബാലസാഹിത്യ കൃതികളുടെ പ്രദർശനവും ആവിഷ്കാരവും നടന്നു. വിഞ്ജാനോത്സവത്തിന് പരവൂർ ബി.വേണു നേതൃത്വം നൽകി. എസ്.സൈജ, ശബരി കോളജ് ഡയറക്ടർ ഡി.സന്തോഷ് കുമാർ, സുനിൽ വെട്ടിയറ, ഗണേശ് ഗ്രന്ഥശാല പ്രസിഡന്റ് എസ്.ആർ.അനിൽകുമാർ, സെക്രട്ടറി കാശിനാഥ്, വി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.