കരുനാഗപ്പള്ളി: മുസ്ലിം സർവീസ് സൊസൈറ്റി കരുനാഗപ്പള്ളി യൂണിറ്റ് കമ്മിറ്റി നിർദ്ധന കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം സി.ആർ.മഹേഷ് എം.എൽ.എയും വേങ്ങറ ജമാഅത്ത് ഇമാം മുജീബ് റഹ്മാൻ മൗലവിയും ചേർന്ന് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് നിസാർ അൽഫിയ അദ്ധ്യക്ഷനായി. സെക്രട്ടറി ഹാഷിം മീനത്തതിൽ പദ്ധതി വിശദീകരിച്ചു. എ.നജീർ, അഡ്വ.കെ.ജെ.നൗഷാർ , നാസർ ആക്സിസ്, അഡ്വ.വൈ.സുധീർ , സുലൈമാൻ പുതുപ്പറമ്പിൽ , സുബൈർ സംസം,നസീം ഖാൻ , ജലീൽ ഇഹ്സാൻ, ഡോ.മുഹമ്മദ് ഹനീഫ്, ഷാജഹാൻ രാജധാനി തുടങ്ങിയവർ പങ്കെടുത്തു.