photo
: കരുനാഗപ്പള്ളി നഗരസഭയിൽ നടന്ന അയൽക്കൂട്ട - ഓക്സിലറി ഗ്രൂപ്പ് സർഗോത്സവം

കരുനാഗപ്പള്ളി : കുടുംബശ്രീ അയൽക്കൂട്ട - ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി 'അരങ്ങ് ' എന്ന പേരിൽ സർഗോത്സവം സംഘടിപ്പിച്ചു. നഗരസഭയിലെ 540 ഓളം അയൽക്കൂട്ടങ്ങളിൽ നിന്നായി 175 ഓളം പേരും 35 ഓക്സിലറി ഗ്രൂപ്പുകളിൽ നിന്നായി 85 ഓളം പ്രതിഭകളും ചടങ്ങിൽ പങ്കെടുത്തു. തിരുവാതിര, സംഘനൃത്തം, നാടോടി നൃത്തം, സംഘഗാനം, ഗാനാലാപനം തുടങ്ങിയ വിവിധ ഇനങ്ങളിൽ പ്രതിഭകൾ മാറ്റുരച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഷീബ,വൈസ് ചെയർപേഴ്സൺ ബിന്ദു, ദീപപ്രഭാകർ തുടങ്ങിയവർ നേതൃത്വം നൽകി.