കൊട്ടാരക്കര: പുത്തൂർ ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ ലോക മാതൃദിനാഘോഷവും മാതൃവന്ദനവും നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി ഉദ്ഘാടനം ചെയ്തു .ഡോ.കിരൺ മധു അദ്ധ്യക്ഷനായി. ബ്ളോക്ക് മെമ്പർ ജി.കെ.വിനോദിനി, വാർഡ് മെമ്പർ ഗീതാ മംഗലശ്ശേരിൽ, വികസന സമിതി സെക്രട്ടറി എം.ജി. അമൃതലാൽ, വികസന സമിതി അംഗം വസന്തകുമാർ കല്ലുമ്പുറം, രജിതലാൽ, ആർ.സി. സരിത എന്നിവർ സംസാരിച്ചു. ചടങ്ങിൽ അമ്മമാരെ ആദരിച്ചു. ഡയറക്ടർ സി.ശിശുപാലൻ സ്വാഗതവും വികസന സമിതി ചെയർമാൻ വിനോദ് വിസ്മയ നന്ദിയും പറഞ്ഞു.