dd

കൊല്ലം: രാമൻകുളങ്ങരയിൽ വീടുകയറി അക്രമിച്ചതായി പരാതി. മൂന്നു പേർക്ക് പരിക്കേറ്റു. രാമൻകുളങ്ങര മതേതര നഗർ 10 അലിമാ മൻസിൽ കെ.എസ്.അബ്ദുള്ള(32) സഹോദരൻ മുഹമ്മദ്(28) പിടിച്ചുമാറ്റാൻ ചെന്ന അവരുടെ അമ്മാവനായ മുസ്തഫ (57)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,​ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. വീടിന്റെ ജനൽചില്ലുകൾ അടിച്ചു തകർത്ത നിലയിലാണ്. വാതിലുകളും തല്ലിത്തകർക്കാൻ ശ്രമിച്ചു. ആക്രമണം ഭയന്ന് വീട്ടിൽ കയറി വാതിൽ അടച്ചപ്പോഴായിരുന്നു ചില്ല് അടിച്ചുടച്ചതെന്ന് വീട്ടുകാർ പറഞ്ഞു. ഉമ്മയെ കട്ടകൊണ്ട് എറിഞ്ഞത് തടയാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണമെന്നും പരാതിയിൽ പറയുന്നു. വീട്ടുകാർ കൊല്ലം വെസ്റ്റ് പൊലീസിൽ പരാതി നൽകി.