photo
പോരുവഴി വടക്കേമുറി ജ്ഞാന സംവർദ്ധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തിയ മെരിറ്റ് ഈവനിംഗ് ഗ്രാമ പഞ്ചായത്ത് അംഗം പി.കെ.രവി ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി :പോരുവഴി വടക്കേമുറി ജ്ഞാനസംർദ്ധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മെരിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ഗ്രന്ഥശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം പി.കെ.രവി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സിബി ചാക്കോ അദ്ധ്യക്ഷനായി. സെക്രട്ടറി വിനു ഐ.നായർ സ്വാഗതം പറഞ്ഞു. ബാലചന്ദ്രൻ പിള്ള,ആർ.രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.