ഏരൂർ: അയിലറ- ചാഴികുളം റോഡ് നവീകരണമെന്തെന്നറിഞ്ഞിട്ട് 15 വർഷം പിന്നിടുന്നു. ഒടുവിൽ കരാറുകാരൻ അടുത്തിടെ ജെ.സി.ബി ഉപയോഗിച്ച് തൊലിപ്പുറത്തു ചില്ലറ പ്രയോഗങ്ങൾ നടത്തി. ടാർ മിക്‌സിംഗ് പ്ലാന്റ് ഉൾപ്പടെയുള്ള നിർമ്മാണ സാമഗ്രികൾ സൈറ്റിൽ സജ്ജീകരിച്ചു. .ടാർ വീപ്പകൾ ഇറക്കി വെച്ചു . എന്നാൽ നിരാശയായിരുന്നു ഫലം. ഇറക്കിയ സാധനങ്ങൾ ഉടൻ തിരികെ കയറ്രി പോയി.
രണ്ടു സ്‌കൂളും ഒരു അങ്കണവാടിയും സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഏകദേശം ഒരു കിലോമീറ്റർ പാതയാണ് സഞ്ചാരയോഗ്യമല്ലാതായത്.
നാട്ടുകാർ മറ്റു മാർഗമില്ലാതെ പ്രക്ഷോഭത്തിറങ്ങിയതോടെയാണ് കരാറുകാരൻ അനങ്ങി തുടങ്ങിയത്. പൊളിഞ്ഞു കിടന്ന കലുങ്കിന്റെ ഭാഗത്ത് ഒരു പൈപ്പ് സ്ഥാപിച്ചു. കുറെ മണ്ണിട്ടു മൂടി. അത് മാത്രമാണ് നടന്നത്. കരാറുകാരൻ രാഷ്ട്രീയം കളിക്കുന്നു എന്നു സംശയിക്കേണ്ടിയിരിക്കുന്നു
ജി.ചന്ദ്രൻപിള്ള
പൊതുപ്രവർത്തകൻ
കെ.രാജു മന്ത്രിയായിരുന്ന കാലത്ത് എം.എൽ.എ ഫണ്ട് അനുവദിച്ചെങ്കിലും പണി നീണ്ടു പോയി. പി.എസ്.സുപാൽ എം.എൽ.എയുടെ കാലത്ത് വീണ്ടു തുക പരിഷ്‌കരിച്ചു.കലുങ്കിന്റെ പണി കൂടി ഉൾപ്പെടുത്തിയായിരുന്നു മാറ്റം. ഇപ്പോൾ പറയുന്നത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ്.നേരത്തെ നടത്തിയ പ്രക്ഷോഭത്തിന്റെ സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു.
പി. വിഷ്‌ണു
എട്ടാം വാർഡ് മെമ്പർ.
ഏരൂർ പഞ്ചായത്ത്
നേരത്തെ ചെയ്‌ത ചില പ്രവൃത്തികളുടെ ബില്ലു മാറുന്നതിന് താമസമുണ്ടായതിന്റെ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ ഈ ആഴ്‌ച്ചയോടെ കുടിശിക ബില്ലുകൾ മാറി കിട്ടുമെന്നാണ് പ്രതീക്ഷ. അതോടെ പണി ആരംഭിക്കാനാകും. ആദ്യം ടെണ്ടർ ചെയ്‌തപ്പോൾ കലുങ്കിന്റെ പ്രശ്‌നം ഇല്ലായിരുന്നു. കലുങ്കിന്റെ നിർമ്മാണം കൂടി വന്നപ്പോൾ ചില മാറ്റങ്ങൾ ആവശ്യമായി.
കരാറരുകാരൻ