ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഉപരിപഠനവും തൊഴിൽ സാദ്ധ്യതയും എണ വിഷയത്തിൽ സംഘടിപ്പിച്ച ഓറിയേന്റഷൻ പ്രോഗ്രാം യൂണിയൻ കോൺഫറൻസ് ഹാളിൽ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കരിയർ കൗൺസിലറും സ്റ്റുഡന്റ്സ് മെന്ററുമായ സുരേഷ് ഭാസ്കർ ക്ലാസ് നയിച്ചു. നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ക്ലാസിൽ പങ്കെടുത്തു. യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, കൗൺസിലർമാരായ ആർ. ഗാന്ധി, പ്രശാന്ത്, വനിതാസംഘം പ്രസിഡന്റ് ചിത്ര മോഹൻദാസ്, സെക്രട്ടറി ബീന പ്രശാന്ത് എന്നിവർ സംസാരിച്ചു.