കൊല്ലം: ഈ മാസം 17 വരെ വേനൽ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ എൻ. ദേവിദാസ് അറിയിച്ചു.
പാലിക്കേണ്ട നിർദ്ദേശങ്ങൾ
ഇടിമിന്നലുള്ളപ്പോൾ ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുക
ലാൻഡ് ഫോൺ ഉപയോഗിക്കരുത്
തുറസായ സ്ഥലങ്ങളിലും ടെറസിലും കളിക്കരുത്
മത്സ്യബന്ധനം, ബോട്ടിംഗ് എന്നിവ പാടില്ല
വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്
കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ രക്ഷാചാലകം സ്ഥാപിക്കണം
ഇടിമിന്നലേറ്റാൽ അടിയന്തരമായി പ്രഥമശ്രുശ്രുഷയ്ക്കൊപ്പം വൈദ്യ സഹായവും നൽകണം.
ആരോഗ്യവകുപ്പ് അധികൃതർ