അഞ്ചൽ: ആർച്ചൽ ടി.കെ.ഷാഹുൽ ഹമീദ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ആർച്ചൽ പ്രദേശത്തെ 25 വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. കുട്ടികളുടെ രക്ഷിതാക്കളും ലൈബ്രറി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ഇതോടനുബന്ധിച്ച് നടന്ന യോഗം ഉദ്ഘാടനവും അവാർഡ് ദാനവും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ടി.അജയൻ അദ്ധ്യക്ഷനായി. എസ്.ഉദയൻ സ്വാഗതം പറഞ്ഞു. ആർ.പി.അജികുമാർ ,ഡി.രാധാകൃഷണൻ, ബീന, സാജു, ദീപ്തി തുടങ്ങിയവർ സംസാരിച്ചു.