mlx
സി.ആർ.മഹേഷ്‌ എം.എൽ.എ ഓച്ചിറ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ പരാതികൾ സ്വീകരിക്കുന്നു

ഓച്ചിറ: കോവിഡ് കാലത്ത് ഓച്ചിറ റെയിൽവേ സ്റ്റേഷനിൽ നിറുത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പുകളും ആദർശ് സ്റ്റേഷൻ പദവിയും പുനഃസ്ഥാപിക്കണമെന്ന് സി.ആർ.മഹേഷ്‌ എം.എൽ.എ ആവശ്യപ്പെട്ടു. ഓച്ചിറ സ്റ്റേഷനിൽ ജനങ്ങളുടെ പരാതികൾ സ്വീകരിക്കാൻ എത്തിച്ചേർന്നതായിരുന്നു എം.എൽ.എ. പരാതികൾ പരിഹരിക്കുന്നതിനായി റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികാരികളെ നേരിൽ കാണുമെന്നും ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പ് നൽകി. റെയിൽവേ ആക്ഷൻ ഫോറം സമര സമിതി നേതാക്കളായ അയ്യാണിക്കൽ മജീദ്, മെഹർഖാൻ ചെന്നല്ലൂർ, ലത്തീഫ ബീവി, ഗീതാകുമാരി, ഗീതാരാജു, കേശവപിള്ള, മധു, ശിഹാബ്, ഷംനാഥ്‌, വിജയഭാനു, സിന്ധു, കൃഷ്ണൻകുട്ടി, ശശി, രാജുമോൻ, ഷനീർ, അഡ്വ.ആദിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരാതികൾ നൽകിയത്.