കൊല്ലം: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ ലേക്ക് ഫോർഡ് സ്കൂളി​ന് 100 ശതമാനം വിജയം. പത്താം ക്ലാസിൽ പരീക്ഷ എഴുതിയ 108 കുട്ടികളും വി​ജയി​ച്ചു. 500 ൽ 492 മാർക്കോടെകൂടി എസ്.സുഹാന ഒന്നാം സ്ഥാനം നേടി​. 80 കുട്ടികൾ ഡിസ്റ്റിംഗ്ഷനും 28 കുട്ടികൾ ഫസ്റ്റ് ക്ലാസും നേടി . പന്ത്രണ്ടാം ക്ലാസിലെ 73 കുട്ടികളും വി​ജയി​ച്ചു. 40 പേർക്ക് ഡിസ്റ്റിംഗ്ഷനും 33 പേർക്ക് ഫസ്റ്റ് ക്ലസും ലഭി​ച്ചു. സയൻസ് വിഭാഗത്തിൽ 500 ൽ 488 മാർക്കോടെ പി.എസ്.അപർണ ഒന്നാം സ്ഥാനം നേടി. കൊമേഴ്‌സ് വിഭാഗത്തിൽ 471 മാർക്കോടെ ആർ.ശിവാനിയും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 474 മാർക്കോടെ ഫാത്തിമ ഹുസൈനും വിജയത്തിന് മാറ്റ് കൂട്ടി.