photo
എസ്.എൻ.ഡി.പിയോഗം 34 78ാം നമ്പർകക്കോട് ശാഖയിലെ വിദ്യാർത്ഥികൾക്ക് യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

പുനലൂർ: എസ്.എൻ.ഡി.പി യോഗം 3478-ാം നമ്പർ കക്കോട് ശാഖയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും യോഗം ഡയറക്ടറുമായ എൻ.സതീഷ്കുാമർ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് എസ്.ജയപ്രകാശ് ചടങ്ങിൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.വി.രമണൻ, ശാഖ സെക്രട്ടറി ഇ.കെ.ശരത്ചന്ദ്രൻ, യൂണിയൻ പ്രതിനിധി സി.ആർ.ബാബു രാജ്, വനിതസംഘം ശാഖ സെക്രട്ടറി രാജമ്മ ജയപ്രകാശ്, യുവ കവിയത്രി വീണ സുനിൽ, സൂര്യ എസ്.ആനന്ദ്,ബിന്ദു പ്രസാദ്, ബിന്ദു സനൽ, വിജയകുമാരി,ഷിബു എസ്.മനോജ്, മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.