കരുനാഗപ്പള്ളി: രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും കരുനാഗപ്പള്ളി ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂൾ ഭരണസമിതി അംഗവും മാനവീയം ഗ്രന്ഥശാല കമ്മറ്റി അംഗവുമായിരുന്ന കെ.വിജയനെ അനുസ്മരിച്ചു. ചടങ്ങിൽ അവയവ ദാന സമ്മതപത്രം വിതരണവും നടന്നു. 6 ദമ്പതികൾ ഉൾപ്പെടെ 19 പേർ അവയവ ദാന സമ്മതപത്രം നൽകിയ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. മാനവ സൗഹൃദ സംഘത്തിന്റെയും കല്ലേലിഭാഗം ദിശ സാംസ്കാരിക പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം ആർ.രവീന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.പി.ജയപ്രകാശ് മേനോൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കെ.ജി.ശിവപ്രസാദ് അദ്ധ്യക്ഷനായി. കെ.സാജൻ സ്വാഗതം പറഞ്ഞു. എസ്.ഓമനക്കുട്ടൻ, സുരേഷ് വെട്ടുകാട്ട്, എസ്.ശിവ, ഇ.ഷാനവാസ്, എ.സജീവ്, സന്തോഷ് കുമാർ, സി.പ്രതാപൻ, എസ്.ജയകൃഷ്ണൻ, രഞ്ജിത്ത് ശശാങ്കൻ തുടങ്ങിയവർ സംസാരിച്ചു.