കൊല്ലം: സാക്ഷരതാമിഷൻ നടപ്പിലാക്കുന്ന ഭാഷാകോഴ്‌സായ പച്ചമലയാളത്തിന്റെ രജിസ്ട്രേഷൻ മേയ് 31 വരെ നീട്ടി. 17 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. 500 രൂപ രജിസ്ട്രേഷൻ ഫീസും കോഴ്‌സ് ഫീസ് 3500 രൂപയുമാണ്. ഓൺലൈനായാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
അപേക്ഷാഫോം സാക്ഷരതാമിഷന്റെ www.literacymission.org വെബ്സൈറ്റിൽ ലഭിക്കും. ഫീസുകൾ സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടറുടെ തിരുവനന്തപുരം എസ്.ബി.ഐ ശാസ്തമംഗലം ബ്രാഞ്ചിലുള്ള 88444973213 (ഐ എഫ് എസ് സി- എസ്.ബി.ഐ.എൻ 0070023) അക്കൗണ്ടിൽ അടയ്ക്കണം.
ഓൺലൈനായി അപേക്ഷിച്ചതിന്റെ ഹാർഡ് കോപ്പി, രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ജില്ലാ സാക്ഷരതാമിഷൻ ഓഫീസിൽ നൽകണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ- 9847723899.