കൊല്ലം: സി.ബി.എസ്. ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകളിൽ ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂൾ 100 മേനി വിജയം നേടി.

പത്താം ക്ലാസിൽ 95 ശതമാനം മാർക്ക് വാങ്ങി നവമി.എസ്.നായരും പന്ത്രണ്ടാം ക്ലാസിൽ 93 ശതമാനം മാർക്കോടെ കാർത്തിക്.എം.രാജ് സ്കൂൾ ടോപ്പറുമായി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഡെയ്സി ഡ്രീസാ ബാസ്റ്റ്യൻ, ആൽബർട്ട് ആന്റണി, എ.അഭിരാമി,​ ആർ.വൃന്ദ എന്നിവരും നിള രഞ്ജിത്ത്, എം.വിഷ്ണു,​ സൂര്യ ജയൻ, മീനാക്ഷി മനോജ്, അയോണ വിനോദ്, നിരഞ്ജന ഉണ്ണി എന്നിവർ പത്താം ക്ലാസ് പരീക്ഷയിലും മികച്ച വിജയം കരസ്ഥമാക്കി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും നേതൃത്വം നൽകിയ അദ്ധ്യാപകരെയും ചെയർമാൻ ഡോ. ഡി. പൊന്നച്ചൻ, പ്രിൻസിപ്പൽ മഞ്ജു രാജീവ് എന്നിവർ അഭിനന്ദിച്ചു.