കൊല്ലം: സി.ബി.എസ്.ഇപരീക്ഷകളിൽ ടി.കെ.എം സെന്റിനറി പബ്ലിക് സ്‌കൂളിന് 100 ശതമാനം വിജറയം. പത്താം ക്ളാസിൽ 98.6 ശതമാനം മാർക്കോടെ ആലിയ ഫാത്തിമയും സീനിയർ സെക്കൻഡറി വിഭാഗത്തിൽ 98.2 ശതമാനം മാർക്കോടെ മറിയം ലത്തീഫും ഒന്നാമതെത്തി.

പന്ത്രണ്ടാം ക്ളാസിലെ 183 കുട്ടികളിൽ 116 പേർക്ക് ഡിസ്റ്റിംഗ്ഷനും 67 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. അദ്ധ്യാപകരെയും രക്ഷാകർത്താക്കളെയും വിദ്യാർത്ഥികളെയും സ്‌കൂൾ മാനേജ്‌മെന്റ് അഭിനന്ദിച്ചു.