കൊല്ലം: സി.ബി.എസ്.ഇ പരീക്ഷയി​ൽ മയ്യനാട്‌ കെ.പി.എം മോഡൽ സ്കൂളിന് 100 ശതമാനം വിജയം. പത്താം ക്ലാസ് പരീക്ഷയിൽ 80 ശതമാനവും പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 98 ശതമാനവും വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷൻ കരസ്ഥമാക്കി. പത്താം ക്ലാസിൽ 95 ശതമാനം മാർക്ക് വാങ്ങിയ എൻ. ഹിബ, 93 ശതമാനം മാർക്ക് വാങ്ങിയ പി​. ദേവനന്ദ എന്നി​വർ ആദ്യ രണ്ടും സ്ഥാനങ്ങളും 90 മാർക്ക് വാങ്ങിയ ലോമിയ അലക്സാണ്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ അഫിയാൻ അനസ് 95 ശതമാനവും എ. മാഹിന്‍ 93 ശതമാനവും മാർക്ക് വാങ്ങി ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. പത്താം ക്ലാസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ 100 ശതമാനം മാർക്ക് വാങ്ങി ദേശീയതലത്തിൽ മുൻനിരയിൽ എത്തിയ എൻ. ഹിബയും പന്ത്രണ്ടാം ക്ലാസിൽ കമ്പ്യൂട്ടർ സയൻസിൽ 100 ശതമാനം മാർക്ക് വാങ്ങിയ അഫിയാൻ അനസും കെ.പി.എമ്മിന്റെ തിളക്കത്തി​ന് മാറ്റുകൂട്ടി​. ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും മാനേജ്മെന്ററും പ്രിൻസിപ്പലും അദ്ധ്യാപകരും അഭിനന്ദിച്ചു .