കൊല്ലം: ജയചന്ദ്രൻ തൊടിയൂർ രചിച്ച മായുന്ന കാഴ്ചകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം സർഗചേതനയുടെ ആഭിമുഖ്യത്തിൽ 19ന് വൈകിട്ട് 4ന് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ (ജീവതാളം വേദി) നടക്കും.

സി.ആർ.മഹേഷ് എം.എൽ.എ ഉദ്‌ഘാടനം നിർവഹിക്കും. സർഗചേതന പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്‌ണൻ അദ്ധ്യക്ഷനാകും. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ പുസ്തകം സ്വീകരിക്കും. കേരളകൗമുദി റിട്ട. ഡെസ് ചീഫ് ആൻഡ് ന്യൂസ് എഡിറ്റർ എസ്.അശോക് കുമാർ വിശിഷ്ട സാന്നിദ്ധ്യമാകും. എഴുത്തുകാരനും സൈക്കോളജിസ്റ്റുമായ ഡോ. പി.ബി.രാജൻ മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പുസ്തക പരിചയം നടത്തും. കോട്ടയിൽ രാജു, ഡോ. എം.ജമാലുദ്ദീൻ കുഞ്ഞ്, എം.സുഗതൻ, പ്രൊഫ.കെ.ആർ.നീലകണ്‌ഠ പിള്ള, കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി, തൊടിയൂർ വസന്തകുമാരി, ഡി.മുരളീധരൻ, ആർ.രവീന്ദ്രൻ പിള്ള, തോപ്പിൽ ലത്തീഫ്, ഡി.വിജയലക്ഷ്മി, ഷീല ജഗധരൻ, നന്ദകുമാർ വള്ളിക്കാവ്, വി.ശ്രീജിത്ത്, സി.ജി.പ്രദീപ് കുമാർ, കെ.എസ്.രെജു കരുനാഗപ്പള്ളി, നാസിം ബീവി, ഡോ. കെ.കൃഷ്‌കുമാർ എന്നിവർ സംസാരിക്കും. ജയചന്ദ്രൻ തൊടിയൂർ മറുപടി പറയും. സർഗചേതന സെക്രട്ടറി ആദിനാട് തുളസി സ്വാഗതവും രാജൻ കല്ലേലി ഭാഗം നന്ദിയും പറയും.