ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ 2023 - 24 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ വിദ്യാർത്ഥി സംഗമവും അവാർഡ് വിതരണവും 20ന് രാവിലെ 10ന് മൈനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. മൈനാഗപ്പള്ളി പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റ് ഫോട്ടോ എന്നിവ സഹിതം മെയ് 16ന് വൈകിട്ട് 5ന് മുമ്പായി നേരിട്ടോ അതാത് വാർഡ് മെമ്പർമാർ മുഖേനയോ ഗ്രാമ പഞ്ചായത്തിൽ എത്തിക്കേണ്ടതാണ്.