കൊല്ലം : സി.ബി.എസ്.ഇ പത്ത്, പ്ളസ് ടു പരീക്ഷകളിൽ കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂൾ നൂറുമേനി വിജയം നേടി. പ്ലസ് ടു ഹ്യുമാനിറ്റീസിൽ ബിനിത ഐസക് സ്കൂൾ ടോപ്പർ ആയി.
കോമേഴ്സിൽ എസ്.ശ്രേയയും സയൻസിൽ ഡി.ദേവി നന്ദനയും സ്കൂൾ ടോപ്പർ സ്ഥാനത്തെത്തി.
ബിനിത ഐസക്കിും ദേവി നന്ദനയ്ക്കും എല്ലാ വിഷയങ്ങൾക്കും എ വൺ ലഭിച്ചു. അക്കൗണ്ടൻസിയിൽ എസ്.ആർ.അമൃത നൂറിൽ നൂറ് മാർക്കും നേടി. മലയാളത്തിൽ ശ്രീലക്ഷ്മിയും 100 മാർക്ക് നേടി.

പത്താം ക്ലാസിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഡിസ്റ്റിംഗ്ഷൻ നേടി. 32ശതമാനം കുട്ടികൾക്ക് 90ശതമാനത്തിൽ അധികം മാർക്ക് നേടാൻ കഴിഞ്ഞു. അമൃത ജയറാം സ്കൂൾ ടോപ്പറായി. ജി.ഗൗരി കൃഷ്ണ രണ്ടും ശ്രീലക്ഷ്മി കെ.ഹരി മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നോവ എം.അജി സോഷ്യൽ സയൻസിൽ നൂറിൽ നൂറ് മാർക്കും നേടി. വിജയികൾക്ക് സ്കൂൾ അധികൃതർ ആശംസകൾ അറിയിച്ചു. ഉന്നത വിജയം കരസ്ഥമാക്കാൻ സഹായിച്ച രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും അധികൃതർ അഭിനന്ദനങ്ങൾ അറിയിച്ചു.