photo

കരുനാഗപ്പള്ളി: ജെ.എസ്.എസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ.ആർ. ഗൗരിയമ്മയുടെ 3-ാം ചരമ വാർഷിക ദിനാചരണ സമ്മേളനം ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി കാട്ടുകുളം സലീം ഉദ്ഘാടനം ചെയ്തു. നീലികുളം സിബു അദ്ധ്യക്ഷനായി. ഗൗരിയമ്മയുടെ ഛായചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. വിശപ്പ് രഹിത പുതിയകാവുമായി ചേർന്ന് ഭക്ഷണം വിതരണം ചെയ്തു. ജെ.എസ്.എസ് ജില്ലാ പ്രസിഡന്റ് എല്ലയ്യത്ത് ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. വിശപ്പ് രഹിത പുതിയകാവ് കോ-ഓർഡിനേറ്ററും നാട്ടുനന്മ പുരസ്കാര ജേതാവുമായ അനി കാട്ടുംപുറം, ജെ.എസ്.എസ് നേതാക്കളായ ഗോപകുമാർ, വിൽസൻ വലിയത്ത്, വേണു, അൻസാർ തഴവ, വി.ശിവാനന്ദൻ, പൊന്നൻ തുടങ്ങിയവർ സംസാരിച്ചു.