patt
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കുമാരനാശാൻ സ്മൃതി ശതാബ്ദി ആചരണത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ഭാരവാഹികൾക്കൊപ്പം

കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കുമാരനാശാൻ സ്മൃതി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി കുമാരനാശാൻ കൃതികളുടെ ആലാപനം, പ്രസംഗ മത്സരം എന്നിവ നടന്നു. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. വനിതാസംഘം കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ. എസ്. സുലേഖ, വൈസ് പ്രസിഡന്റ് കുമാരി രാജേന്ദ്രൻ, സെക്രട്ടറി ഷീലാ നളിനാക്ഷൻ, ട്രഷറർ രജിത രാജേന്ദ്രൻ, ജെ. വിമലകുമാരി, ഡോ. മേഴ്സി ബാലചന്ദ്രൻ, പി.ആർ. ജലജ, ശാന്തിനി ശുഭദേവൻ, ഗീത സുകുമാരൻ, എ.ഡി. രമേശ് എന്നിവർ നേതൃത്വം നൽകി. വിജയികളായവർ സംഘാടകരായ വനിതാ സംഘം പ്രവർത്തകരോടൊപ്പം.