elisabath-mathew-63

പത്തനാ​പുരം: കലഞ്ഞൂർ മല്ലങ്കുഴ ചെക്കാട്ട് പുത്തൻ വീ​ട്ടിൽ രാജു വി. ജോൺ​സ​ണിന്റെ (സുവിശേഷകൻ, ബ്രദറൺ സഭ) ഭാര്യ എലിസബത്ത് മാത്യു (പ്ര​സ​ന്ന -63, എൻ.എം.യു.പി സ്‌കൂൾ റിട്ട. ഹെഡ്മിസ്​ട്രസ്) നി​ര്യാ​ത​യാ​യി. സംസ്​കാരം 17ന് രാവിലെ 9.30ന് കലഞ്ഞൂർ ബ്രദറൺ ക്രിസ്ത്യൻ സഭാഹാളിൽ. മക്കൾ: ടൈറ്റസ് രാജു ജോൺസൺ (അബുദാബി), ലിഡിയ എൽസാ ജോൺ​സൺ (അസൻസോൾ, വെസ്റ്റ് ബം​ഗാൾ). മരുമക്കൾ: ജിൻസി തോമ​സ് (അബു​ദാബി), ഷൈൻ പി.അ​സി (സുവിശേഷകൻ, അസൻ സോൾ).