കൊല്ലം: എസ്.എൻ.ഡി.പി യോഗം 4836-ാം നമ്പർ ശാഖ വാർഷികവും കുടംബസംഗമവും പഠനോപകരണ വിതരണവും 19ന് പാമ്പുറം അക്കാഡമിയിൽ രാവിലെ 9.30ന് ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് കെ. സുകൃതൻ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി എസ്. ശ്രീലാൽ സ്വാഗതം പറയും. യൂണിയൻ കൗൺസിലർ ആർ. ഗാന്ധി, കരിമ്പാലൂർ ശാഖ പ്രസി‌ഡന്റ് എം. സത്യബാബു എന്നിവർ സംസാരിക്കും. ഗുരു സാക്ഷാൽ പരബ്രഹ്മം എന്ന വിഷയത്തിൽ സ്വാമി ശിവബോധാനന്ദ പ്രഭാഷണം നടത്തും. വനിതാസംഘം പ്രസിഡന്റ് ലജിത വിനയൻ നന്ദി പറയും. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന ഗുരുപ്രസാദം പഠന ക്ലാസിൽ കെ. സുകൃതൻ അദ്ധ്യക്ഷത വഹിക്കും. പ്രസാദ് കൂരപ്പട ക്ലാസ് നയിക്കും. വി. രാധാകൃഷ്ണൻ സംസാരിക്കും. തുടർന്ന് പഠനോപകരണ വിതരണം. ശാഖ വൈസ് പ്രസിഡന്റ് കെ.എസ്. ബാബുജി സ്വാഗതവും വനിതാ സംഘം സെക്രട്ടറി ഉഷാരാജു നന്ദിയും പറയും.