തൊടിയൂർ: കല്ലേലിഭാഗം എസ്.എൻ.ടി.ടി.ഐയിൽ 2023-25 ബാച്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റും ഇൻസ്റ്റിറ്റ്യൂട്ട്
മനേജരുമായ കെ.സുശീലൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക നൈപുണികൾ, സാമൂഹ്യ ജീവിത നൈപുണികൾ എന്നിവയുടെ വികസനമാണ് ക്യാമ്പിന്റെ ലക്ഷ്യം. തൂലിക 2024 എന്ന പേരിൽ സംഘടിപ്പിച്ചിട്ടുള്ള ക്യാമ്പ് 24ന് സമാപിക്കും. ഹെഡ്മിസ്ട്രസ് കെ.എസ്.സ്മിത അദ്ധ്യക്ഷയായി. ആതിര ലക്ഷ്മി സ്വാഗതം പറഞ്ഞു.യൂണിയൻ സെക്രട്ടറി എ.സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, ആർ.സിന്ധു, പി.ഗ്രീഷ്മ, ആർ.ബിനു, വി.എസ്.വിഷ്ണു, അശ്വിൻ എം.മുരളി, എസ്.സിദ്ധി, അർച്ചന എന്നിവർ സംസാരിച്ചു. റിബഞ്ചി നന്ദി പറഞ്ഞു.